ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വനിത ദിനാഘോഷത്തിന്റെ ഉ്ദഘാടനം പ്രശസ്ത കവി മുരുകന്‍ കാട്ടക്കട നിര്‍വഹിച്ചു. കനല്‍പ്പൊട്ടുകള്‍ എന്ന കവിത ചൊല്ലിയാണ് മുരുകന്‍ കാട്ടാക്കട പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്ത്രീകള്‍ക്ക് ലഭിച്ച അവകാശങ്ങളെല്ലാം പൊരുതി നേടിയതാണെന്ന് കവി ഓര്‍മിപ്പിച്ചു. ത്യേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഗീത ജോണ്‍ വനിതാ ദിന സന്ദേശം നല്കി. നബാര്‍ഡ് അസി ജനറല്‍ മാനേജര്‍ റജി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ആനി ജോസഫ് മികച്ച സംരഭകരെ ആദരിച്ചു. പികെ ജയശ്രീ, പോള്‍സണ്‍ കൊട്ടാരത്തില്‍, ഷൈനി ജോഷി, അമല മാത്യു. ഷീല കെഎസ്, ജസ്റ്റിന്‍ പി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മല്‍സരങ്ങളും കലാപരിപാടികളും നടന്നു.
0 Comments