നീണ്ടൂരില്‍ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. നാടന്‍ വിത്തിനമായ തവളക്കണ്ണനാണ് കൃഷി ചെയ്തിരുന്നത്. നടുവിലേവീട്ടില്‍ എന്‍ സുരേഷ് കുമാറാണ് പരമ്പരാഗത രീതിയില്‍ നെല്‍കൃഷിയിറക്കിയത്. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ ശശി എം.കെ, മായാ ബൈജു, കൃഷി ഓഫീസര്‍ നിത്യ സി.പി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍, റോഷ്‌നി റ്റി രഘുനാഥ്, എം.എസ് ഷാജി, എം.ജെ റോസമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments