ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ശനിയാഴ്ച അതിരമ്പുഴ വ്യാപാര ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ജില്ലാ കണ്‍വീനര്‍ അഡ്വ ബിനോയ് പുല്ലത്തില്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം കണ്‍വീനര്‍ ചാക്കോ പയ്യനാടന്‍ അദ്ധ്യക്ഷനായിരിക്കും. ജോയി ചാക്കോ മുട്ടത്തു വയലില്‍ ആമുഖ പ്രഭാഷണം നടത്തും. ആം ആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചതായും, മിസ്ഡ് കോള്‍ ക്യാമ്പെയിനിലൂടെ പതിനായിരക്കണക്കിനാളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നു വന്നതായും നേതാക്കള്‍ പറഞ്ഞു. 2022 അവസാനത്തോടെ ജില്ലയില്‍ മെമ്പര്‍ഷിപ്പ് ഒരു ലക്ഷത്തിനു മുകളില്‍ എത്തിക്കും. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും കണ്‍വന്‍ഷനുകള്‍ നടന്നു വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ ബിനോയ് പുല്ലത്തില്‍, ചാക്കോ പയ്യനാടന്‍, അഡ്വ റ്റി.ആര്‍ പ്രകാശ്, ജോയി ചാക്കോ മുട്ടത്തുവയലില്‍, സിബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.





0 Comments