Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സുകള്‍ വിളിച്ചുവരുത്തി കബളിപ്പിച്ചു



കോട്ടയത്ത് രോഗിയെ കൊണ്ടുപോകാനെന്ന വ്യാജേന ആംബുലന്‍സുകള്‍ വിളിച്ചുവരുത്തി കബളിപ്പിച്ചു. കാലൊടിഞ്ഞ രോഗിയെ നെടുമ്പാശേരിയിലേയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് ആംബുലന്‍സുകള്‍ വിളിച്ചുവരുത്തിയത്. ഒരേസമയം നാല് ഐസിയു ആംബുലന്‍സുകളാണ് നാഗമ്പടത്തെത്തിയത്. ആംബുലന്‍സുകളെത്തുമ്പോള്‍ സ്ഥലത്ത് ആരുമുണ്ടായിരുന്നില്ല. അതേസമയം, ആര്‍മി ഉദ്യോഗസ്ഥന്റെ പേരും ചിത്രവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള ശ്രമം നടന്നതായും സംശയമുയര്‍ന്നു. ഫോണില്‍ ഹിന്ദിയില്‍ സംസാരിച്ച് ഗൂഗിള്‍ പേ നമ്പര്‍നല്കി 1 രൂപ അയച്ച് നമ്പര്‍ കൃത്യമാണെന്ന്  ഉറപ്പാക്കാനും തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടിരുന്നു.  ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോട്ടയം ഈസ്റ്റ് പോലീസിലും  സൈബര്‍ സെല്ലിലും പരാതി നല്കി. മധ്യപ്രദേശില്‍ നിന്നുള്ള നമ്പരില്‍ നിന്നാണ് വിളിയെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.




Post a Comment

0 Comments