Breaking...

9/recent/ticker-posts

Header Ads Widget

പാലിയേറ്റീവ് പരിചരണ പദ്ധതിയ്ക്ക് ഇനി പുതിയ ആംബുലന്‍സും



കിടങ്ങൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയ്ക്ക് ഇനി പുതിയ ആംബുലന്‍സും. കിടങ്ങൂര്‍ പഞ്ചായത്തും കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഹോംകെയര്‍ സംവിധാനത്തിന് ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ആംബുലന്‍സ് ആണ് ഇനിമുതല്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ പാലിയേറ്റീവ് ടീമിന് ഇതോടെ കഴിയും. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പാലിയേറ്റീവ് കെയര്‍ ടീം ഡ്രൈവര്‍ക്ക് ആംബുലന്‍സ് താക്കോല്‍ കൈമാറി. ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments