Breaking...

9/recent/ticker-posts

Header Ads Widget

അറസ്റ്റ് ചെയ്ത യുവാക്കളെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു



പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായ പരാതിയില്‍  കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ വൈക്കം കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായാണ് പരാതി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മിസ്ഹബ് അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ ലേരൂര്‍ ജിഷ്ണു രാജേഷ്, കോഴിക്കോട് വടകര  മാണിക്കോത്ത്  അഭിനവ് എന്നീ 20 വയസുകാരെയാണ് അറസ്റ്റ് ചെയ്തത്.  17 ഉം 16 ഉം വയസ് പ്രായമുള്ള  പെണ്‍ക്കുട്ടികളുടെ മൊഴിയെടുത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളിലൊരാളായ അഭിനവ് രണ്ട് വര്‍ഷം മുമ്പ് കടുത്തുരുത്തിയില്‍ എത്തിയതാണ്. ഇവിടെ നാളുകളോളം താമസിച്ചു ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് ഇയാള്‍ പ്രണയതട്ടിപ്പിനായി കളമുണ്ടാക്കിയെടുത്തത്. മറ്റു പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പ്  ഇവിടെയെത്തിയവരാണെന്നും പോലീസ് പറഞ്ഞു.




Post a Comment

0 Comments