ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണവും, കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ജോണി വടക്കേമുളഞ്ഞനാലിന് ബാങ്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയായിരുന്നു. കോണ്‍ഗ്രസ് ആറ്, കേരള കോണ്‍ഗ്രസ് ആറ്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു 13 അംഗ ഭരണ സമിതിയിലെ കക്ഷിനില. സ്വതന്ത്രന്റെ പിന്തുണ കൂടി യുഡിഎഫിന് ലഭിച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.





0 Comments