Breaking...

9/recent/ticker-posts

Header Ads Widget

ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം മെയ് 1ന്



കേരള ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം മെയ് 1ന് കടുത്തുരുത്തിയില്‍ നടക്കും. കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.രവീന്ദ്രദാസ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എസ്.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും.  ജില്ല വൈസ് പ്രസിഡന്റ് എന്‍.സന്തോഷ്, സംസ്ഥാന സെക്രട്ടറി പി.വി.മോഹനന്‍, ജില്ല സെക്രട്ടറി എ.കെ.കുട്ടന്‍, കെ.ജി.സജീവ് തുടങ്ങിയവര്‍ സംബന്ധിക്കും.  സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം യു.എന്‍.തമ്പി മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കും. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍  നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടന  ഭാരവാഹികളായ  കെ.രവീന്ദ്രദാസ്,  എ.കെ.കുട്ടന്‍,  കെ.ജി.സജീവ്,  ഇ.സി.സോമന്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments