പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം വയോധിക ബൈക്ക് ഇടിച്ച് മരിച്ചു. പൂവരണി ആനിക്കുഴിയില്‍ ലക്ഷ്മി ഭാസ്‌ക്കരന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ ലക്ഷ്മിയെ ബൈക്ക് ഓടിച്ചിരുന്ന യുവാവും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇതേ റോഡില്‍ പൈകയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.





0 Comments