Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു



പാലാ പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനില്‍ ബൈക്കിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. പുലിയന്നൂര്‍ ജംഗ്ഷനില്‍ തട്ടുകട നടത്തിവന്ന മുരുകന്‍ ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തൊട്ടടുത്ത കടയില്‍ പോയി റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മെയിന്‍ റോഡില്‍ നിന്നും ബൈപ്പാസ് റോഡിലേയ്ക്ക് തിരിയുന്ന ഈ ജംഗ്ഷനില്‍ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.




Post a Comment

0 Comments