കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.ഇ.എ നടത്തുന്ന നിരാഹാര സമരം തുടരുന്നു. പാലാ ഡിപ്പോയില്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഷാര്‍ളി മാത്യു നിര്‍വഹിച്ചു. നിരാഹാരം അനുഷ്ഠിക്കുന്ന യൂണിറ്റ് പ്രസിഡന്റ് കെ.പി അജികുമാറിനെ ഷാര്‍ളി മാത്യു രക്തഹാരമണിയിച്ചു. യൂണിറ്റ് സെക്രട്ടറി കെ.വി പ്രകാശ്, വി.റ്റി ജയശങ്കര്‍, എന്‍.ജെ ജോഷി, സിജു ജോസഫ്, കെ.ആര്‍ ഷാജു, ടി.എസ് സുനില്‍, ടി.വി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൈവശമുള്ള തുക വകമാറ്റി ചെലവഴിച്ച് ജീവനക്കാരുടെ ശമ്പളം മുടക്കുന്ന കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധസമരം നടത്തുന്നത്.





0 Comments