മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ആറാട്ടോടെ സമാപിച്ചു. എട്ടാം ഉത്സവ ദിവസമായ തിങ്കളാഴ്ച രാവിലെ പൊങ്കാല നിവേദ്യ സമര്‍പ്പണം നടന്നു. ആല്‍മര ചുവട്ടില്‍ നടന്ന പൊങ്കാല സമര്‍പ്പണത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. തിരുവാഭരണം ചാര്‍ത്തി ഉച്ചപൂജയും, കുംഭകുട അഭിഷേകവും നടന്നു. വൈകിട്ട് 7 മണിയോടെയാണ് തിരു ആറാട്ട് നടന്നത്.
0 Comments