Breaking...

9/recent/ticker-posts

Header Ads Widget

അസ്ഥി ബലക്ഷയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു



മുട്ടുചിറ എച്ച് ജി എം ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ അസ്ഥി ബലക്ഷയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ അലക്‌സ് പണ്ടാര കാപ്പില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചീഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോക്ടര്‍ സുജിത്ത് മാത്യു ഐസക് പരിശോധന ക്യാമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.  ഓര്‍ത്തോപീഡിക് സര്‍ജന്‍മാരായ ഡോക്ടര്‍ ജോര്‍ജി ജെ.കുരുവിള, ഡോക്ടര്‍ ഷിന്റോ തോമസ് ജോര്‍ജ്ജ്,  ഡോക്ടര്‍ രാജേഷ് റോഷന്‍, ഡോക്ടര്‍ കരുണ്‍ ബാലകൃഷ്ണന്‍, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ അല്‍ഫോന്‍സാ തുടങ്ങിയവര്‍ പ്രസംഗിച്ചു. സന്ധിവേദന, നടുവേദന, സ്‌പോര്‍ട്‌സ് ഇഞ്ചുറി, തോളു വേദന  തുടങ്ങിയവയ്ക്കുള്ള  വിദഗ്ധ പരിശോധന ക്യാമ്പില്‍ നടത്തി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് തുടര്‍ പരിശോധനകള്‍ അടക്കമുള്ള ചികിത്സ സൗജന്യനിരക്കില്‍ ലഭ്യമാക്കും.




Post a Comment

0 Comments