Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എംഎല്‍എ നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ്‌



വിവിധ വികസന പദ്ധതികളുടെ പേരില്‍ മാണി സി കാപ്പന്‍ എംഎല്‍എ നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് എല്‍ഡിഎപ് പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 62 ഗ്രാമീണ റോഡുകളുടെ വികസനത്തിനായി അനുവദിച്ച 2 കോടി 76 ലക്ഷം രൂപ യഥാസമയം വിനിയോഗിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല. പിന്നീട് കത്ത് നല്കി പഴയ അനുമതി റദ്ദാക്കി പുതിയതായി ഭരണാനുമതി വാങ്ങി. ഈ രണ്ട് തവണയും ഫ്‌ളക്‌സ് വിപ്ലവവും നടത്തി. ജോസ് കെ മാണി എംപി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച തുകയിലും എംഎല്‍എ അവകാശവാദം ഉന്നയിക്കുകയാണ്. ഓരോ വികസന പദ്ധതികളും നടക്കുന്ന പ്രദേശത്ത് പോയി എംഎല്‍എ ഫോട്ടോഷൂട്ട് നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സിപിഎം നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്ജ്, കുര്യാക്കോസ് ജോസഫ്, കേരള കോണ്‍ഗ്രസ് നേതാവ് ലോപ്പസ് മാത്യു, ബാബു കെ ജോര്‍ജ്ജ്, സിബി തോട്ടുപുറം, ബെന്നി മൈലാടൂര്‍, ഷാജി കാടമല, പീറ്റര്‍ പന്തലാനി, സാജന്‍ മൂലകകുളം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 




Post a Comment

0 Comments