പുലിയന്നൂര്‍ ഗവ ന്യൂ എല്‍.പി സ്‌കൂളില്‍ മികവുത്സവം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2021-22 വര്‍ഷത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് സംസ്ഥാനതല അംഗീകാരം നേടിയ സ്‌കൂളിലെ സര്‍ഗാത്മക രക്ഷാകര്‍തൃ സമിതിയേയും, അദ്ധ്യാപകരേയും എംഎല്‍എ അഭിനന്ദിച്ചു. സര്‍ഗവേദി അംഗങ്ങള്‍ തയ്യാറാക്കിയ താരോദയം കയ്യെഴുത്തു മാസികയുടെ പ്രകാശനവും എംഎല്‍എ നിര്‍വ്വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ജയാ രാജു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, ഡിഇഒ കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം അനിലാ മാത്തുക്കുട്ടി, എഇഒ കെ.ബി ശ്രീകല, കെ.കെ പ്രസാദ്, ബി.പി.സി രാജ്കുമാര്‍, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകന്‍ സണ്ണി കുര്യന് യാത്രയയപ്പ് നല്‍കി.
0 Comments