ചിന്തകനും പത്രാധിപരുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഓര്‍മയായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. നാലാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ജോസഫ് പുലിക്കന്നേല്‍ സ്മാരക പ്രഭാഷണവും നവതി ആഘോഷവും ഇടമറ്റം ഓശാന മൗണ്ടില്‍ നടന്നു. മൂന്‍ ആസൂത്രണ ബോര്‍ഡ് അംഗം സിപി ജോണ്‍ സ്മാരക പ്രഭാഷണം നടത്തി. മതം, ഭരണകൂടത്തിന്റെയും ജനങ്ങളുടെയും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. റവ ഡോ എംജെ ജോസഫ്, സാഹിത്യകാരന്‍ സക്കറിയ, പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ കെ.സി ജോസഫ്, അശോക് എം ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആധ്യാത്മിക കാവ്യങ്ങള്‍ക്ക് സംഗീതഭാഷ്യമൊരുക്കി ടിഎം കൃഷ്ണ സംഗീതസദസ്സ് അവതരിപ്പിച്ചു.





0 Comments