മണ്ണക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് കുംഭകുടഘോഷയാത്ര, ചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ചു. 11 മണിയോടെ കുംഭകുട അഭിഷേകം നടന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ സവിശേഷ വഴിപാടായ ചാന്താട്ടം നടന്നു. ദാരു വിഗ്രഹത്തില്‍ തേക്കിന്‍ കാതലും, അഷ്ടദ്രവ്യങ്ങളും വാറ്റിയെടുക്കുന്ന ചാന്ത് അഭിഷേകം ചെയ്യുന്ന ചടങ്ങ് ദര്‍ശിക്കാന്‍ നിരവധി ഭക്തരെത്തി. വൈകിട്ട് ദേശ വിളക്ക്, ദീപാരാധന, ചുറ്റുവിളക്ക്, കളംപൂജ, കളംപാട്ട് തുടങ്ങിയ ചടങ്ങുകളാണ് നടന്നത്.





0 Comments