രാഷ്ട്രീയ സംഘടനകളുടെയും വിവിധ സര്‍വീസ് സംഘടനകളുടെയും സമ്മേളനങ്ങള്‍ ഏറ്റുമാനൂരില്‍ കേന്ദ്രീകരിച്ചതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി ഏറ്റുമാനൂര്‍ നഗരം. നീണ്ട വാഹന നിരകള്‍ മറികടക്കുവാന്‍ വാഹനയാത്രികര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. നിരവധി ആംബുലന്‍സുകളും ഗതാഗത കുരുക്കില്‍ അകപ്പെട്ടു. ഏറ്റുമാനൂരിലെ എല്ലാ ഓഡിറ്റോറിയങ്ങള്‍ കേന്ദ്രീകരിച്ചും സമ്മേളനങ്ങളും വിവാഹവും നടന്നു ദിവസമായിരുന്നു ശനിയാഴ്ച. വാഹന പാര്‍ക്കിംഗിന് സൗകര്യമില്ലാതെ ഏറ്റുമാനൂരില്‍ പാതയോരങ്ങളില്‍ അനധികൃത വാഹന പാര്‍ക്കിംഗ് വന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.


.jpg)


0 Comments