ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ അവാര്‍ഡായ ദീന്‍ദയാല്‍ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌ക്കാരം ളാലം ബ്ലോക്ക് പഞ്ചായത്തിന് സമ്മാനിച്ചു. കണ്ണൂരില്‍ നടന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി എം.വി ഗോവിന്ദനാണ് അവാര്‍ഡ് സമ്മാനിച്ചത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടക്കല്‍, പഞ്ചായത്തംഗങ്ങളായ ജോസ് തോമസ്, ലിസമ്മ ബോസ്, അനിലാ മാത്തുക്കുട്ടി, പി.കെ ബിജു, ലാലി സണ്ണി, ആനന്ദ് മാത്യു, ജോസി ജോസഫ്, സെക്രട്ടറി കെ.യു ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌ക്കാരം സ്വീകരിച്ചു.


.jpg)


0 Comments