അയര്‍ക്കുന്നം കിടങ്ങൂര്‍ റോഡില്‍ കൊങ്ങാണ്ടൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേയ്ക്ക് ഇടിച്ചുകയറി. തെക്കനാട്ടുകുന്നേല്‍ ജോസിന്റെ റോഡ് പുറമ്പോക്കിലെ കുടിലിലേയ്ക്കാണ് വാഹനം ഇടിച്ചുകയറിയത്. വീട് ഭാഗികമായി തകര്‍ന്നു. വീടിനുള്ളിലുണ്ടായിരുന്ന ജോസിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംക്രാന്തിയില്‍ നിന്നും ചേര്‍പ്പുങ്കലിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. അയര്‍ക്കുന്നം പോലീസും പഞ്ചായത്ത് അംഗം ജിജി നാകമറ്റവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


.jpg)


0 Comments