പാലാ കോഴാ റോഡില്‍ കോഴിക്കൊമ്പ് ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ കാറിടിച്ച് തലകീഴായി മറിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലാ സ്വദേശികളായ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു. കോഴിക്കൊമ്പ് ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്ന സാഹചര്യത്തില്‍ ജംഗ്ഷന്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.





0 Comments