Breaking...

9/recent/ticker-posts

Header Ads Widget

ചെറുവള്ളില്‍ ആയുര്‍വേദിക്‌സ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു



ആയുര്‍വേദ ചികിത്സയും ഔഷധ വിപണനവുമായി ചെറുവള്ളില്‍ ആയുര്‍വേദിക്‌സ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്‍ട്രല്‍ ജംഗ്ഷനിലെ ഷാരോണ്‍ ബില്‍ഡിംഗ്‌സിലാണ് ചെറുവള്ളില്‍ ആയുര്‍വേദിക്‌സ് പ്രവര്‍ത്തിക്കുന്നത്. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും മുന്‍ എംഎല്‍എ സുരേഷ് കുറപ്പും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോണ്‍ മൂലക്കാട്ട്, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, രശ്മി രാജേഷ്, വിവിധ സാമൂഹിക രാഷ്ട്രീയ സംഘന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് കണ്‍സള്‍ട്ടന്റ് ഡോ അരവിന്ദ്, സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റ് ഡോ പിഎം വിഷ്ണു മോഹന്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്കുന്നത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ വൈകിട്ട് ആറര മുതല്‍ ഏഴര വരെയും ഞായറാഴ്ച രാവിലെ 9 മുതല്‍ 1 വരെയുമാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നത്. ആയുര്‍വേദ ഔഷധങ്ങളും അങ്ങാടി മരുന്നുകളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ആയുര്‍വേദ വിധി പ്രകാരം തയാറാക്കിയ എണ്ണകളും ചെറുവള്ളി ആയുര്‍വേദിക്‌സില്‍ നിന്നും ലഭ്യമാണ്.




Post a Comment

0 Comments