ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയ മഹോല്‍സവം ഏപ്രില്‍ 17 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 - ന് രാവിലെ 8. 30 -ന് 25 കലശം ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടക്കും. വൈകിട്ട് ഏഴിന് പുതുതായി നിര്‍മ്മിച്ച സ്റ്റേജിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം കഥകളി കലാകാരി ഹരിപ്രിയ നമ്പൂതിരി നിര്‍വഹിക്കും. ഏപ്രില്‍ 22ന് രാവിലെ പൊങ്കാല. ഏഴാം ഉല്‍സവദിവസമായ 23ന് രാവിലെ ഏഴിന് ശ്രീബലി, 9 30-ന് പഞ്ചാരിമേളം, രാത്രി 10.ന് മുടിയേറ്റ് എന്നിവയാണ് പ്രധാന പരിപാടികള്‍. ട്രസ്റ്റ് പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, നീലകണ്ഠന്‍ നമ്പൂതിരി, ആഘോഷ കമ്മറ്റി കണ്‍വീനര്‍ ബിജോ കൃഷ്ണന്‍ , ഭുവനചന്ദ്രന്‍ , കെ.കെ. രാജപ്പന്‍ , കെ.എസ്. സുകുമാരന്‍ , ശശിധരന്‍ മൂസ്സത് , കെ എസ് .സുധീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.jpg)


0 Comments