ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങളോടനുബന്ധിച്ച് പൊങ്കാല നിവേദ്യ സമര്‍പ്പണം നടന്നു. 5-ാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പത്തുമണിയോടെയാണ് പൊങ്കാല സമര്‍പ്പണം നടന്നത്. ഉത്സവാഘോഷങ്ങള്‍ ഏപ്രില്‍ 23ന് പത്താമുദയ മഹോത്സവത്തോടെ സമാപിക്കും. രാവിലെ ശ്രീബലി, രാത്രി മുടിയേറ്റ് തുടങ്ങിയ ചടങ്ങുകള്‍ തിരുവുത്സവ സമാപന ദിനത്തില്‍ നടക്കും.





0 Comments