Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ ചുവര്‍ചിത്രങ്ങളൊരുക്കി



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ അധ്യാപകവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പാലാ സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ ചുവര്‍ചിത്രങ്ങളൊരുക്കി. പ്രീ പ്രൈമറി പ്രൈമറി വിദ്യാഭ്യാസം രസകരമാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയം ചുവര്‍ചിത്രങ്ങള്‍കൊണ്ട് മനോഹരമാക്കിയത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിജി ജോജോ, കോളേജ് പ്രിന്‍സിപ്പല്‍ ടി.സി തങ്കച്ചന്‍, തുടങ്ങിയവര്‍ ചുവര്‍ചിത്രങ്ങള്‍ കണ്ട് വിലയിരുത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ അലക്‌സ് ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ്, ജയിംസ് മാത്യു, അജ്ഞലി സേവ്യര്‍, ലക്ഷ്മി ആര്‍, ജോജോ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments