ഏറ്റുമാനൂര്‍ നഗരസഭയുടെയും ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചു. ആരോഗ്യജാഗ്രത 2022 പദ്ധതിയുടെ ഭാഗമായി 'പ്രതിദിനം പ്രതിരോധം... ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം...ആരോഗ്യ സുരക്ഷ ഉറപ്പാക്കാം' എന്ന സന്ദേശം ഉയര്‍ത്തിയാണ് ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ഇന്റര്‍ സെക്ടറല്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് വിളിച്ചു ചേര്‍ത്തത്. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ജാഗ്രത യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സാം അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി കവിത, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആശ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുഗതന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആരോഗ്യജാഗ്രത മീറ്റിംഗില്‍ പങ്കെടുത്തു.


.jpg)


0 Comments