പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ടൗണ്‍ ചുറ്റി പ്രകടനമായാണ് പ്രതിഷേധക്കാര്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ എത്തിയത്. സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അന്നമ്മ രാജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് ടി. ജെ.മാത്യു തെങ്ങുംപള്ളില്‍ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി എം. കെ.സുഗതന്‍, എംവി രാധാകൃഷ്ണന്‍, പി. ഡി. ബാബു, എന്‍.ആര്‍. സുരേഷ് കുറുപ്പ്, സണ്ണി ഞൊങ്ങിണിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments