എലിക്കുളം പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി സ്‌കൂള്‍ ആരംഭിക്കുന്നു. ഉരുളികുന്നം ഉദയാ അംഗന്‍വാടിക്കു സമീപമാണ് സ്‌കൂള്‍ നിര്‍മിക്കുന്നത്. 18 വയസു വരെയുള്ള ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. കലാപരമായ പരിശീലനം നല്‍കുന്നതിനും, മാനസിക ഉല്ലാസത്തിനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് ബുക്ക് ബൈന്‍ഡിംഗ്, കുടനിര്‍മാണം, ലോഷന്‍ നിര്‍മാണം തുടങ്ങിയ മൈക്രോ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പരിശീലനവും നല്‍കും. ഇവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് വിറ്റഴിക്കും. മാണി സി കാപ്പന്‍ എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനും, സാമൂഹ്യ നീതി വകുപ്പില്‍ നിന്നും 25 ലക്ഷം രൂപ സ്‌കൂള്‍ ഉപകരണങ്ങള്‍ക്കായും ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ജീവിതത്തിന് പ്രതീക്ഷയും, വെളിച്ചവുമേകാനും, സ്വന്തം അധ്യാനത്തിലൂടെ വരുമാനം നേടാനും അവസരമൊരുക്കുകയാണ് എലിക്കുളം പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.





0 Comments