Breaking...

9/recent/ticker-posts

Header Ads Widget

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ആര്‍ നായര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു



ഏറ്റുമാനൂര്‍ നഗരസഭയുടെ 35-ാം  വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയായി ബിജെപിയിലെ സുരേഷ് ആര്‍ നായര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മണ്ഡലം പ്രസിഡണ്ട് മഹേഷ് രാഘവന്‍, മുനിസിപ്പല്‍ പ്രസിഡന്റ് ഷിന്‍ ഗോപാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്ദു കറുത്തേടം , രശ്മി ശ്യാം തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആയിരിക്കും ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്നും  കേരള സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്ത ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടി കൂടിയാവും തെരഞ്ഞെടുപ്പ് ഫലമെന്നും എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു.




Post a Comment

0 Comments