ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ അലങ്കാര ഗോപുരവും, കാണിക്ക മണ്ഡപവും നിര്‍മിക്കുന്നു. മണര്‍കാട് - പട്ടിത്താനം ബൈപാസ് റോഡ് പൂര്‍ത്തിയാകുന്നതോടെയാണ് കിഴക്കേനടയില്‍ അലങ്കാര ഗോപുരം നിര്‍മ്മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ ഉടന്‍ തയ്യാറാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യ വിപുലീകരണവും നടത്തുമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കേനടയും, ബൈപാസ് റോഡിന്റെ ഭാഗങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍, ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.





0 Comments