ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ 473-ാമത് ബ്രാഞ്ച് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിമല ഹോസ്പിറ്റലിനു സമീപം തുമ്പശ്ശേരില്‍ ആര്‍ക്കേഡില്‍ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് അസോസ്സിയേറ്റ് ഡയറക്ടര്‍ സനല്‍കുമാര്‍ കെ.വി, കേരള ഹെഡ് മനോജ് എന്‍.ജി, നഗരസഭാംഗം രശ്മി ശ്യാം, റീജിയണല്‍ ഹെഡ് മനേഷ് മാത്യു, ബ്രാഞ്ച് മാനേജര്‍ സനീഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. 35 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ജിയോജിത് ഇന്ത്യയിലെ ആദ്യത്തെ ഷെയര്‍ ബ്രോക്കിംഗ് കമ്പനിയാണ്. ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, കടപ്പത്രങ്ങള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ജിയോജിത് ബ്രാഞ്ചില്‍ നിന്നും ലഭ്യമാണ്.





0 Comments