29-മത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന് ബുധനാഴ്ച തുടക്കമാകും. 24-ാം തീയതിവരെ പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ് സംഗമം നടക്കുന്നത്. ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ളാലം മഹാദേവക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രയോടെയാണ് ഹിന്ദുമഹാസംഗമത്തിന് തുടക്കമാകുന്നത്. അഞ്ചരയ്ക്ക് സ്വാഗതസംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാമി ചിദാനന്ദപുരി ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യും. സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനവും സ്വാമി നിര്‍വ്വഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിക്കും. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണവും നടത്തും. സ്വാഗത സംഘം രക്ഷാധികാരി ഡോ.എന്‍.കെ. മഹാദേവന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ.ജി. അനീഷ് നന്ദിയും പറയും. 21ന് വൈകിട്ട് 6.30 ന് നടക്കുന്ന സത്സംഗ സമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി സ്വാമി അഭയാനന്ദ തീത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിഖ്യാത ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും.


.jpg)


0 Comments