Breaking...

9/recent/ticker-posts

Header Ads Widget

എഴുത്തുകാരനും, പ്രഭാഷകനുമായ ഇടമറ്റം രത്‌നപ്പന്‍ അന്തരിച്ചു.



എഴുത്തുകാരനും, പ്രഭാഷകനുമായ ഇടമറ്റം രത്‌നപ്പന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി ഗാന്ധിയന്‍ ജീവിതശൈലി പിന്തുടര്‍ന്ന അദ്ദേഹം മികച്ച പ്രഭാഷകനെന്ന നിലയില്‍ ശ്രദ്ധനേടിയിരുന്നു. ഇടമറ്റം എന്‍എസ്എസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂള്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം അസ്സീസി മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. സംസ്‌കാരം വ്യാഴാഴ്ച 2ന് മീനച്ചില്‍ കുമ്പാനിയിലെ നന്ദികാട്ട് വീട്ടുവളപ്പില്‍ നടക്കും.




Post a Comment

0 Comments