മന്ത്രി വി.എന്‍ വാസവന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ജനരഞ്ജന്‍ പുരസ്‌കാരം. കിടങ്ങൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് മന്ത്രി അര്‍ഹനായത്. 10001 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ 26ന് കോട്ടയം പ്രസ്‌ക്ലബ്ബില്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍ എം.ബി രാജേഷ് സമ്മാനിക്കും. അഭയം ചാരിറ്റബിള്‍ സൊസൈറ്റി അധ്യക്ഷനെന്ന നിലയിലും നവലോകം പ്രസിഡന്റ് എന്ന നിലയിലും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി, എസ് സനല്‍കുമാര്‍, രാജാ ശ്രീകുമാര്‍ വര്‍മ, രാജു ആനിക്കാട്, സജ്ഞീവ് പി നമ്പൂതിരി തുടങ്ങിയവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.


.jpg)


0 Comments