Breaking...

9/recent/ticker-posts

Header Ads Widget

വേനലവധിക്കാല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി



കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ഗെയിംസ് ക്ലബ്ബിന്റെ വേനലവധിക്കാല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കടുത്തുരുത്തി എസ്എച്ച്ഒ രജ്ഞിത്ത് വിശ്വനാഥന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ എബ്രഹാം പറമ്പേട്ട് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ക്രിസ്റ്റിന്‍ പി.സി, പിടിഎ പ്രസിഡന്റ് എബി കുന്നശേരി, സിപിഒമാരായ ജിനു തോമസ്, ബിന്‍സിമോള്‍ ജോസഫ്, അധ്യാപകനായ സിബി ജോസഫ്, ലയ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സെലക്ഷന്‍ ക്യാമ്പ് നടത്തി മികച്ച സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് സകൂള്‍ അധികൃതര്‍ പറഞ്ഞു. കടുത്തുരുത്തി പോലീസ്, സ്‌കൂള്‍ പിടിഎ, മാനേജ്‌മെന്റ് കമ്മറ്റി , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.




Post a Comment

0 Comments