കല്ലറ സെന്റ്‌തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പുനര്‍ നിര്‍മിച്ച ദേവാലയത്തിന്റെ കൂദാശയും, ഭവനരഹിതര്‍ക്കായി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച 2.30ന് നടക്കുന്ന കൂദാശ കര്‍മത്തിന് കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ ബിഷപ്് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും. ഭവനങ്ങളുടെ താക്കോല്‍ദാനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. റവന്യൂ മന്ത്രി കെ രാജന്‍ സ്മരണിക പ്രകാശനം നിര്‍വ്വഹിക്കും. സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരി, ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, തോമസ് ചാഴികാടന്‍ എം.പി, സി.കെ ആശ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.





0 Comments