കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് അസോസ്സിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച ഏറ്റുമാനൂര്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ മുഖ്യ പ്രഭാഷണം നടത്തും. 12ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി. നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ്ജ്, അസോസ്സിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലംബോധരന്‍ നായര്‍, സംസ്ഥാന സെക്രട്ടറി കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് ജോണി മാത്യു, ജില്ലാ സെക്രട്ടറി ആര്‍ രവികുമാര്‍, പി.ജി വിജയകുമാര്‍, ജോര്‍ജ്ജ് റ്റി.കെ, രാജന്‍ വി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.


.jpg)


0 Comments