Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി കിടങ്ങൂരില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഒന്നരക്കോടി രൂപയുടെ ഫണ്ടുപയോഗിച്ചാണ് ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കലിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയത്. 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച പി.കെ.വി വനിതാ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ അദ്ധ്യക്ഷനായിരുന്നു. സ്‌നേഹ സ്വാന്തനം പദ്ധതിയുടെ ഭാഗമായി വലിയപറമ്പില്‍ നാരായണന്‍ ചെട്ടിയാര്‍ അനുസ്മരണവും, ഫോട്ടോ അനാച്ഛാദനവും നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സിലംഗം അഡ്വ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ജോണ്‍, പി.റ്റി. ജോസഫ് പുറത്തേല്‍, സുരേഷ് ബാബു, വി ഗീത, എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍, മഹേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments