കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറയില്‍ സാംസ്‌ക്കാരിക നിലയത്തോടു ചേര്‍ന്ന് പുതുതായി നിര്‍മിച്ച കെ.എം മാണി മെമ്മോറിയല്‍ ഓപ്പണ്‍ സ്റ്റേഡിയത്തിന്റെ സമര്‍പ്പണം ജോസ് കെ മാണി എം.പി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഓപ്പണ്‍ സ്റ്റേഡിയത്തിന്റെ വൈദ്യുതീകരണത്തിന് ആവശ്യമായ തുക എം.പി ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. യോഗത്തില്‍ രാജേഷ് വാളിപ്ലാക്കല്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ഫിലിപ്പ് കുഴികുളം, റാണി ജോസ്, സാജു വെട്ടത്തേട്ട്, കുഞ്ഞുമോന്‍ മാടപ്പാട്ട്, ലിന്റണ്‍ ജോസഫ്, ബിനോയ് പുളിച്ചമാക്കല്‍, രാമചന്ദ്രന്‍ അള്ളുംപുറം, കെ.ആര്‍ രഘു, ടോം തടത്തിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments