Breaking...

9/recent/ticker-posts

Header Ads Widget

ചക്കാമ്പുഴയില്‍ കെ എം മാണി സ്മൃതിസംഗമം



പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്ന് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞ് പുറത്തുപോയവര്‍ ഇന്ന് തിരികെ വരാന്‍ ക്യൂ നില്‍ക്കുകയാണെന്നും അദേഹം ചക്കാമ്പുഴയില്‍ പറഞ്ഞു.  കെ എം മാണിയുടെ മൂന്നാമത് ചരമ വാര്‍ഷികത്തോടനുബദ്ധിച്ച് ചക്കാമ്പുഴയില്‍ സംഘടിപ്പിച്ച സ്മൃതി സംഗമത്തില്‍ സ്വീകരണമേറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.  സമ്മേളനത്തില്‍ പി ജെ ജോണ്‍ പുതിയിടത്തു ചാലിയേയും ചക്കാമ്പുഴയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരേയും ആദരിച്ചു കരുണൃ ഭവനങ്ങള്‍ പണിയുന്നതിനായി വാങ്ങി നല്‍കുന്ന പത്ത് സെന്റ് സ്ഥലത്തിന്റെ കരാര്‍ പത്രം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് കൈമാറി. കേരളാ കോണ്‍ഗ്രസ്സിന്റെ ജന പിന്‍തുണയുടെ അംഗീകാരം കൂടിയാണ് കേരളത്തിലെ തുടര്‍ഭരണമെന്ന് റോഷി അഗസ്റ്റിയന്‍ പറഞ്ഞു. അഖില കേരളാ വടംവലി മല്‍സരം അദ്ധേഹം ഉദ്ഘാടനം ചെയ്തു.  കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന ജനറല്‍ സെക്കട്ടറി ബേബി ഉഴുത്തുവാല്‍ അദ്ധ്യക്ഷത വഹിച്ചു.




Post a Comment

0 Comments