സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി യൂണിയന്റെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഈസ്റ്റര്‍, വിഷു ആഘോഷ അവസരങ്ങളില്‍ പോലും ശമ്പളം നല്കിയില്ലെന്നാണ് പരാതി ഉയരുന്നത്. വിഷുവിന് മുന്‍പ് ശമ്പളം നല്‍കണമെന്ന നിര്‍ദേശം പാലിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നത്. കോട്ടയം ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പാചകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി പ്രദീപ് അധ്യക്ഷത വഹിച്ചു. ബി രാമചന്ദ്രന്‍, ടി.സി ബിനോയി, ആലീസ് തങ്കച്ചന്‍, ഏലിയാമ്മ ജോസഫ്, വല്‍സല കുമാരി, സുജാത, സന്ധ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments