2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം പാഴാക്കിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി കോട്ടയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. 33.85 കോടി രൂപയുടെ പദ്ധതിയാണ് പാഴാക്കിയതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ ഉന്നതല അന്വേഷണം നടത്തണമെന്നും, നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കണക്കുകളിലെ വ്യത്യാസം സാങ്കേതികം മാത്രമാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം മേയ് ആദ്യവാരം ചേരുമെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞതോടെയാണ് വാക്‌പോര് അവസാനിച്ചത്.


.jpg)


0 Comments