പുതു തലമുറയ്ക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങളോട് താത്പര്യം വളര്‍ത്താന്‍ ലക്ഷ്യമിടുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പിറയാര്‍ അംഗന്‍വാടിയില്‍ ഗ്രോബാഗ് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. അംഗന്‍വാടിയിലെ കുട്ടികള്‍ ഗ്രോബാഗുകളില്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. പഞ്ചായത്തംഗം പി.ജി സുരേഷ്, കൃഷി ഓഫീസര്‍ നീതു തോമസ്, കൃഷി അസിസ്റ്റന്റ് മഞ്ജു പുരുഷോത്തമന്‍, രജ്ഞിത്ത് ജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗന്‍വാടി അധ്യാപിക ശ്രീജയും കര്‍ഷകനായ കെ.കെ വിജയനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.





0 Comments