വൈദ്യുതി ബോര്‍ഡില്‍ ഈ മാസം 28 ന് നടക്കുന്ന റഫറണ്ടത്തിന് മുന്നോടിയായി കേരളാ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍, ഐഎന്‍ടിയുസി നേതൃത്വം നല്കുന്ന പ്രചാരണ ജാഥ, യൂണിയന്‍ ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് അയ്മനം അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.വി.കുര്യച്ചന്‍, ഡിവിഷന്‍ ഭാരവാഹികളായ ഷാജി മുകുളേല്‍, മാത്യു ജോസഫ്, സുരേഷ് കുമാര്‍ പി.എന്‍, ഷിബു.ബി.നായര്‍, സന്തോഷ്, അനൂപ് എം.ജി, സുരേഷ് എം.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments