Breaking...

9/recent/ticker-posts

Header Ads Widget

ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍



വിഷുവും ഈസ്റ്ററും എത്തിയിട്ടും ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍  സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചെങ്കിലും ട്രഷറിയില്‍ നിന്നും ഈ തുക കെഎസ്ആര്‍ടിസിക്ക് ലഭിക്കാതെ വന്നതോടെ ശമ്പളവിതരണം മുടങ്ങിയ സ്ഥിതിയിലാണ്. സര്‍ക്കാര്‍ നല്‍കിയ തുകയ്ക്ക് പുറമേ വേണ്ടിവരുന്ന തുക കണ്ടെത്തുവാന്‍ കെഎസ്ആര്‍ടിസി കഴിയാതെ വന്നതും പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. 82 കോടി രൂപയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളമായി കണ്ടെത്തേണ്ടത്. ശമ്പളം മുടങ്ങിയതോടെ സിഐടിയു ബിഎംഎസ് തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധ സമരവുമായി രംഗത്തുവന്നിരുന്നു. ഇന്ധന വില കൂടിയതോടെ ഇക്കുറി 25 കോടിയിലധികം രൂപ കെഎസ്ആര്‍ടിസിക്ക് അധികമായി ചെലവായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാന്‍ ഗതാഗതമന്ത്രി ധനമന്ത്രിയുടെ സഹായം തേടിയെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചില്ല.




Post a Comment

0 Comments