ഇന്ധന വില വര്‍ധനവിനെതിരെയും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഡീസലിന് അധിക വില ഈടാക്കുന്നതില്‍ പ്രതിഷേധിച്ചും കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു നേതൃത്വത്തില്‍ കോട്ടയത്ത് ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ വര്‍ഗ്ഗീസ് സമരം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റുകളെ അകമഴിഞ്ഞ് സഹായിക്കുന്ന മോദി സര്‍ക്കാര്‍ ഇന്ധന വിലവര്‍ധനവിലുടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി വി ബിനോയ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുനില്‍ തോമസ്, ആര്‍ ഹരിദാസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments