കെഎസ്ആര്‍ടിസിയിലെ ശമ്പള നിഷേധത്തില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പാലാ ഡിപ്പോയില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പിഎം നളിനാക്ഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ സ്വകാര്യ വല്കരണ കമ്പനിവല്‍കരണ അജണ്ടയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് അദ്ദേഹം പഞ്ഞു. എംപ്ലോയീസ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജേഷ് മണ്ഡപം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ് ദിവ്യ, ബിബിന്‍ വിഷ്ണു, സുനില്‍കുമാര്‍, മനോജ്, സനില്‍ പ്രമോദ്, രജ്ഞിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.





0 Comments