ഏറ്റുമാനൂര്‍ നഗരസഭയിലെ 35-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ മഹാദേവന്റെ വിജയത്തിനായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സഹ.രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ പുരുഷന്‍ അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ഥി കെ മഹാദേവന്‍, എല്‍ ഡി എഫ് നേതാക്കളായ ലതിക സുഭാഷ്, കെ എന്‍ വേണുഗോപാല്‍, അഡ്വ.വി ജയപ്രകാശ്, ഇ എസ് ബിജു, ബാബു ജോര്‍ജ്ജ്, രാജീവ് നെല്ലിക്കുന്നേല്‍, ജോസ് ഇടവഴിക്കല്‍, കെ ഐ കുഞ്ഞച്ചന്‍, പി ചന്ദ്രകുമാര്‍, പി എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണന്‍, ഷാജി ഫിലിപ്പ്, ടി വി ബിജോയ് എന്നിവര്‍ സംസാരിച്ചു.





0 Comments