രാമപുരം ഗ്രാമ പഞ്ചായത്തിന്റെ ഭരണപരാജയത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ 2.35 കോടി രൂപയുടെ പദ്ധതികളാണ് നടപ്പില്‍ വരുത്താനാകാതെ പോയത്. മുന്‍വര്‍ഷങ്ങളില്‍ പഞ്ചായത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. നിലവില്‍ എല്ലാ രംഗത്തും പഞ്ചായത്ത് പിന്നോക്കം പോയിരിക്കുകയാണ്. ഇത്തരം ഭരണ പരാജയങ്ങള്‍ ക്കെതിരെ മാര്‍ച്ച് 29ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ടി ആര്‍ വിജയകുമാര്‍, അമ്മിണി കെവി, ബൈജു പുതിയിടത്ത് ചാലില്‍, സജി പൊരുന്നക്കോട്ട്, എം പി ജോസഫ് , പയസ് രാമപുരം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


.jpg)


0 Comments