ടോറസ് ലോറി റേഷന്‍ കടയിലേയ്ക്ക് ഇടിച്ചുകയറി. വയല നെല്ലിക്കുന്നില്‍ രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. അപകടത്തില്‍ റേഷന്‍ കട ഭാഗികമായി തകര്‍ന്നു. സമീപത്ത് ആളില്ലാതിയരുന്നത് മൂലം വന്‍ അപകടം ഒഴിവായി. മണ്ണ് കയറ്റിയെത്തിയ ടോറസാണ് കടയിലേയ്ക്ക് ഇടിച്ചുകറിയത്. ഈ മേഖലയിലെ റോഡുകളില്‍ ടോറസ് ലോറികള്‍ അമിതവേഗതയില്‍ പായുന്നതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധസമരം പ്രഖ്യാപിച്ചതിനിടെയാണ് അപകടമുണ്ടായത്.





0 Comments